ഇ.വി. ശ്രീധരൻ അവാർ‌ഡ് എൻട്രികൾ ക്ഷണിച്ചു

Monday 09 March 2026 2:27 AM IST

തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരന്റെ ഓർമ്മയ്ക്കായി ഇ.വി.ശ്രീധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാംസ്കാരിക പുരസ്കാരത്തിനും സാഹിത്യ അവാർഡിനും എൻട്രികൾ ക്ഷണിച്ചു. സാഹിത്യം,​രാഷ്ട്രീയം,​ സാംസ്കാരികം,​ വിദ്യാഭ്യാസം,​ ശാസ്ത്രസാങ്കേതികം എന്നീ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. സംഘടനകൾക്കും അഭ്യുദയകാംക്ഷികൾക്കും ശുപാ‌‌‌ർശ അയയ്ക്കാം. 40 വയസിനു താഴെയുള്ളവരുടെ കഥാസമാഹാരത്തിനുള്ള സാഹിത്യ അവാർ‌ഡിന് പുസ്തകത്തിന്റെ മൂന്നു കോപ്പി അയയ്ക്കണം. ടി.പി. പങ്കജാക്ഷൻ (സെക്രട്ടറി),​ ഇ.വി.ശ്രീധരൻ സ്മാരക സമിതി, മുഴുങ്ങോടത്ത് -സി.ആർ.എ 107,ചേന്തി, മെഡിക്കൽകോളേജ് പി.ഒ,​തിരുവനന്തപുരം-11 വിലാസത്തിൽ മാ‌ർച്ച് 20നു മുമ്പ് എൻട്രികൾ അയയ്ക്കണം. പ്രസിഡന്റിന്റെ ഫോൺ: 9946108218.