മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്ക്കാരം ഡോ.കാർത്തിക അരുൺരാജിന്

Monday 09 March 2026 12:14 AM IST
മി​ക​ച്ച​ ​വ​നി​താ​ ​സം​രം​ഭ​യ്ക്കു​ള്ള​ ​കേ​ര​ള​കൗ​മു​ദി​യു​ടെ പു​ര​സ്കാരം​ ​​​ ഡോ.​രാ​ജാ​സ് ​ആ​യു​ർ​വേ​ദ​ ​ഹോ​സ്പി​റ്റ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​കാ​ർ​ത്തി​ക​ ​അ​രു​ൺ​രാ​ജ്,​ ​പി.​ഉ​ബൈ​ദു​ള്ള​ ​എം.​എ​ൽ.​എ​യി​ൽ​ ​നി​ന്ന് ​ഏ​റ്റു​വാ​ങ്ങുന്നു.

മലപ്പുറം: കേരളകൗമുദിയുടെ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്ക്കാരം ഡോ.രാജാസ് ആയുർവേദ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.കാർത്തിക അരുൺരാജ്, പി.ഉബൈദുള്ള എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരളകൗമുദിയുടെ നേതൃത്വത്തിൽ ഐ.എച്ച്.എം.എ (ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ) കേരള വിമൺസ് വിംഗ്, പ്രിവൻഷ്യ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് മലപ്പുറം കോട്ടപ്പടി പ്ലാസ റെസിഡൻസിയിൽ നടത്തിയ സെമിനാറിലാണ് പുരസ്‌കാരം

സമ്മാനിച്ചത്.

പാർശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതിയാണ് ആയുർവേദമെന്ന വസ്തുത തിരിച്ചറിഞ്ഞതാണ് എടപ്പാൾ കേന്ദ്രീകരിച്ച് 2011ൽ കാർത്തികയ്ക്ക് ആയുർവേദ ഹോസ്പിറ്റൽ ആരംഭിക്കാൻ പ്രചോദനമായത്. ആയുർവേദ കോസ്മറ്റോളജി, ഗൈനക്കോളജി, കായചികിത്സ എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാർത്തിക സർട്ടിഫൈഡ് യോഗ പരിശീലക കൂടിയാണ്. ഒരുഅസുഖത്തിന് ഒരു ചികിത്സാ സമ്പ്രദായമെന്ന രീതിയിൽ നിന്ന് വ്യത്യസ്ഥമായി രോഗാവസ്ഥകൾക്ക് അനുയോജ്യമായ ചികിത്സാ രീതിയാണ് സ്ഥാപനത്തിന്റെ തത്വം. കഴുത്ത് വേദന, പുറംവേദന, പേശീവേദന, സന്ധിവാതം, മൈഗ്രൈൻ, മാനസിക പിരിമുറുക്കം, തൈറൈയ്ഡ്, പ്രമേഹം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമുണ്ട്. അഭ്യംഗം, സർവ്വംഗധാര, പൊടിക്കിഴി, ഉദ്വർത്തനം, വസ്തി, ശ്വേദനം, തർപ്പണം, ശിരോധാര തുടങ്ങിയ നിരവധി ആയുർവേദ ചികിത്സകളും ലഭ്യമാണ്.

ആയുർവേദ വിധിപ്രകാരം വികസിപ്പിച്ചെടുത്ത സൗന്ദര്യ വർദ്ധക ഔഷധങ്ങളാണ് കാർത്തികയുടെ തന്നെ ഉടമസ്ഥതയിൽ പൊന്നാനിയിലെ തൃക്കാവിൽ പ്രവർത്തിക്കുന്ന ആയുർവേദ നിർമ്മാണ യൂണിറ്റിലുള്ളത്. കാർവേണി ആർകം ആയുർവേദിക്ക് ഹെയർ സ്‌പ്രേ, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയാണ് പ്രധാനമായിട്ടുള്ളത്.