മൂന്നാം തവണയും  ലിറ്റിൽ കൈറ്റ്സ് അവാർഡ്

Monday 09 March 2026 1:19 AM IST
മികച്ച നേട്ടം കൈവരിച്ച ചെന്നീർക്കരയിലെ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ടീം

ചെന്നീർക്കര: ചെന്നീർക്കരയിലെ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച നേട്ടം കൈവരിച്ചു. സംസ്ഥാനത്തെ ഐ.ടി. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും സാങ്കേതിക പ്രവർത്തനങ്ങളിലെ മികവും പരിഗണിച്ച് ലിറ്റിൽ കൈറ്റ്സ് അവാർഡ് മത്സരത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി. സമ്പൂർണ ഐ.ടി സാക്ഷരത ഗ്രാമം പദ്ധതി, മൂന്നാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് ഡിജിറ്റൽ പഠനം, ഐ.ടി. ക്ലബ് പ്രവർത്തനങ്ങൾ, സാങ്കേതിക പരിശീലനങ്ങൾ, വിവിധ ഐ.ടി. പ്രദർശനങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾ കാഴ്ചവച്ച കഴിവുകളാണ് ഈ നേട്ടത്തിന് വഴിവച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും അദ്ധ്യാപകരുടെയും സംയുക്ത പരിശ്രമമാണ് ഈ വിജയം സാദ്ധ്യമാക്കിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഈ നേട്ടം സ്കൂളിനും പ്രദേശത്തിനും അഭിമാനകരമാണെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. വിജയികളായ വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയ അദ്ധ്യാപകർക്കും സ്കൂൾ മാനേജ്മെന്റും അഭിനന്ദനം അറിയിച്ചു.