വനിതാ ദിനാഘോഷം നടത്തി
Monday 09 March 2026 12:30 AM IST
കൊടുവള്ളി: അന്താരാഷ്ട്ര വനിതാ ദിനാഘോഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സി.ടി വനജ അദ്ധ്യക്ഷത വഹിച്ചു. എൻ.സി. ഉസയിൻ മുഖ്യാതിഥിയായി. ജോബി ഇലവന്തിക്കൽ, മൈമൂന ഹംസ, ദീപ പോൾ, ആയിഷ ബീവി, പി.സി. ആമിന മുഹമ്മദ്, എ.എം രാധാമണി, ബിന്ദു സന്തോഷ്, ഫഹ്മിദ, സഫിയ, പ്രിയ മോഹൻ പ്രസംഗിച്ചു. എം.കനകലത, നവോമി ബാബു, കെ.ലളിത, പി.സീനത്ത്, മിനി വിൽസൺ, ശബീദ നാസർ, സി.സുബൈദ, ഹന്നത്ത് മനാസ്, ജിഷ ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരെ ആദരിച്ചു.