മെഗാതൊഴിൽമേള സംഘടിപ്പിച്ചു

Monday 09 March 2026 12:31 AM IST
മുക്കത്ത് നടന്ന മെഗാ തൊഴിൽമേളയിൽ നിന്ന്

മുക്കം: കേരള നോളജ് ഇക്കോണമി മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി മുക്കത്ത് തൊഴില്‍മേള സംഘടിപ്പിച്ചു. മുക്കം നഗരസഭയുടെ ജോബ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാതൊഴില്‍മേളയില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളും നിരവധി തൊഴില്‍ സ്ഥാപനങ്ങളും പങ്കെടുത്തു.മുക്കം ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന തൊഴില്‍മേള നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു. കെ.പി അദ്ധ്യക്ഷയായിരുന്നു. മെമ്പര്‍ സെക്രട്ടറി മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭവന വിനോദ്, മനീഷ ഉള്ളാട്ടില്‍, റാഷിദ് കുന്നത്ത്,​ ഷെരീഫ് വെണ്ണക്കോട്, ഗിരിജ, ബബിത മനോജ്, ഷഫിഖ് മാടായി,​ റഫ്സീന, ധനിഷ, സുബിജ,​ കൃഷ്ണഗോപാല്‍,​ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.