അക്വേറിയം ഉദ്ഘാടനം 

Monday 09 March 2026 1:32 AM IST
aquarium

പാലക്കാട്: ഫിഷറീസ് വകുപ്പിന്റെ കീഴിൽ നവീകരിച്ച മലമ്പുഴ ശുദ്ധജല മത്സ്യ അക്വേറിയം ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് അക്വേറിയം അങ്കണത്തിൽ മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കും. മലമ്പുഴ ഉദ്യാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ആദ്യത്തെ ശുദ്ധജല അക്വേറിയമാണ് മലമ്പുഴ ശുദ്ധജല അക്വേറിയം. എ. പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി മുഖ്യാതിഥിയാകും. ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം.പി.വിനീത് റിപ്പോർട്ട് അവതരിപ്പിക്കും.