സുഹൃദ് സമ്മേളനം നടത്തി
Monday 09 March 2026 12:37 AM IST
പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സുഹൃദ് സമ്മേളനം നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു. വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് എ.കെ.പ്രകാശ്, സി.ബി.സുഭാഷ് കുമാർ, പി.ആർ.ബിജു, ആർ.മഹേഷ്, റെയ്‌സൺ സാം രാജു, ദീപ ജയപ്രകാശ്, എ.നിഷാദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മധു നന്ദിയും പറഞ്ഞു.