ബോധവത്ക്കരണം സംഘടിപ്പിച്ചു
Monday 09 March 2026 12:37 AM IST
കോഴിക്കോട്: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും കോഴിക്കോട് കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ കൗൺസിലർമാർക്കുള്ള നിയമ അവബോധന ക്ലാസ് നടന്നു. വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഡോ എസ്. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല നിയമ സേവന അതോറിറ്റി മീഡിയേറ്ററും പാനൽ ലോയറുമായ അഡ്വ. വി.പി രാധാകൃഷ്ണൻ ക്ലാസെടുത്തു. കോഴിക്കോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റീ സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി എൻ.കെ ഹരീഷ് നന്ദിയും പറഞ്ഞു. പ്രൊഫ. വർഗീസ് മാത്യു, പ്രേമൻ പറന്നാട്ടിൽ, സലിം വട്ടക്കിണർ എന്നിവർ പ്രസംഗിച്ചു.