അതിരുങ്കൽ മാർക്കറ്റിൽ ഷോപ്പിംഗ് കോംപ്ലക്സിന് ഒരുകോടി
Monday 09 March 2026 12:41 AM IST
കലഞ്ഞൂർ : അതിരുങ്കൽ പബ്ലിക്ക് മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ഒരുകോടി രൂപ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് വാർഷിക ബഡ്ജറ്റിൽ വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ എസ്.രാജേഷ്, അംഗങ്ങളായ ദിലീപ് അതിരുങ്കൽ, മനോജ് മുറിഞ്ഞകൽ എന്നിവർ അറിയിച്ചു. ഇതിന് ആവശ്യമായ ഫണ്ട് വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് കണ്ടത്തി പദ്ധതി നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണ സമിതി അനുമതി നൽകി. അതിരുങ്കൽ പപ്പാറ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന വഴിയിൽ പടികൾ നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതായി വാർഡ് അംഗം ദിലീപ് അതിരുങ്കൽ പറഞ്ഞു.