എൽഡിഎഫ്:മഞ്ചേശ്വരത്ത് ജയാനന്ദ, ഉദുമയിൽ സി.എച്ച്.കുഞ്ഞമ്പു

Monday 09 March 2026 1:46 AM IST

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി..എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.. നേരത്തേ ഷാനവാസ് പാദൂറിനെ മത്സരിപ്പിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും, അത് ഹിന്ദു വോട്ടുകളിൽ ധ്രുവീകരണം

സൃഷ്ടിക്കുമെന്ന് വിലയിരുത്തലുണ്ടായി.

. ഹ,ഉദുമയിൽ നിലവിലെ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു വീണ്ടും മത്സരിക്കും. തൃക്കരിപ്പൂരിൽ വി.പി.പി മുസ്തഫയായിരിക്കും സ്ഥാനാർത്ഥി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ മത്സരിക്കും. കാസർകോട് മണ്ഡലം ഇത്തവണയും ഐ.എൻ.എല്ലിന് നൽകും.