പുഷ്പഗിരിയിൽ വനിതാദിനാഘോഷം
Monday 09 March 2026 12:50 AM IST
തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. കേരളാശ്രീ പുരസ്കാര ജേതാവ് ജിലു മാരിയറ്റ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ.റീന തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സൂസൻ മാത്യു വനിതാദിനസന്ദേശം നൽകി. സി.ഇ.ഓ റവ.ഡോ.ബിജു വർഗീസ് പയ്യമ്പള്ളിൽ, അലൈഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ ഡോ.എം.ഓ അന്നമ്മ, ന്യൂറോളജി വിഭാഗം അസി.പ്രൊഫ. ഡോ.എസ്.വിജയലക്ഷ്മി, ഡോ.അഞ്ജന മേരി റെയ്നോൾഡ്, മെഡിക്കൽ ഡയറക്ടർ ഡോ.എബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു.