അടുപ്പുകൂട്ടി പ്രതിഷേധിച്ചു

Monday 09 March 2026 12:54 AM IST

പത്തനംതിട്ട: എൻ.ജി.ഒ അസോസിയേഷൻ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തി. ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങളുടെ മുൻകാല പ്രാബല്യം അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നത് വഞ്ചനാപരമാണെന്നും അത് ഈ സർക്കാരിന്റെ കാലയളവിൽ തന്നെ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ജില്ലാ വനിത ഫോറം കൺവീനർ മഞ്ജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്.വിനോദ് കുമാർ, ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ജി.ജയകുമാർ, എസ്.കെ.സുനിൽകുമാർ, ദിലീപ് ഖാൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.