സ്കൂൾ വാർഷികം ആഘോഷിച്ചു
Monday 09 March 2026 12:55 AM IST
വാഴമുട്ടം: വാഴമുട്ടം ഗവ.എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീനാസോമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.സി സുമേഷ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്നാ രാജൻ, പി.ടി.എ പ്രസിഡന്റ് അനീഷ് പി.അരവിന്ദ്, ഹെഡ്മിസ്ട്രസ് വി.ജി.രാജശ്രീ എന്നിവർ സംസാരിച്ചു. സ്‌പോൺസർമാരായ എസ്.വി.പ്രസന്നകുമാർ, രാകേഷ്, മഹേഷ് കൃഷ്ണൻ എന്നിവരെയും എൽ.എസ്.എസ് വിജയികളായ ജിതേന്ദ്ര മാധവിനെയും ശിവദ അനീഷിനെയും അനുമോദിച്ചു. പഠനോത്സവവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.