വിവാഹ വാഗ്ദാനം നൽകി പീഡനം ; സുവിശേഷകൻ പിടിയിൽ
പന്തളം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 16ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പിടിയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനത്തിൽ പാസ്റ്റർ സാം ഹാർട്ടറെയാണ് (37) ഇരിങ്ങാലക്കുടയിൽ നിന്ന് പന്തളം പൊലീസ് അറസ്റ്റുചെയ്തത്. വിദേശത്ത് നഴ്സായ യുവതിയാണ് പരാതിക്കാരി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാസ്റ്റർ സാം ഹാർട്ടർ വലിയ സുവിശേഷ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. സുവിശേഷ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് യുവതിയുമായി അടുപ്പത്തിലായത്. വിവാഹിതനായ ഇയാൾക്ക് 11വയസുള്ള കുട്ടിയുണ്ട്. നിലവിൽ മറ്റൊരു യുവതിക്കൊപ്പമാണ് കഴിയുന്നത്. ഈ ബന്ധത്തിലും ഇയാൾക്ക് ഒരു കുട്ടിയുള്ളതായി പൊലീസ് പറയുന്നു.
സാം ഹാർട്ടന്റെ പേരിൽ പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിനും കേസുകൾ നിലവിലുണ്ട്. പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി.പ്രജീഷ്, എസ്.ഐ രാജൻ.പി.കെ, എ.എസ്.ഐ ബി.ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, രഞ്ജിത്ത്.ആർ, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.