മെഴ്‌സിഡസ് ബെൻസ് പുത്തൻ വി. ക്ലാസ് ഇന്ത്യയിലെത്തുന്നു
ഇന്ത്യയിലെ വില
1.4 കോടി രൂപ
വി ക്ലാസ് ഇന്ത്യയിൽ നിർമ്മിക്കും
കൊച്ചി: മെഴ്‌സിഡസ് ബെൻസ് പുതിയ വി ക്ലാസ് കാർ പുറത്തിറക്കി. ആഡംബര പൂർണമായ സുഖസൗകര്യങ്ങൾ, അത്യാധുനിക ഡിസൈൻ, സമാനതകളില്ലാത്ത സ്ഥലസൗകര്യം എന്നിവ സമന്വയിപ്പിക്കുന്ന പുതിയ വി. ക്ലാസ് ഉപഭോക്താക്കൾക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ 1.4 കോടി രൂപയാണ് വി ക്ലാസിന്റെ എക്‌സ്‌ഷോറൂം പ്രാരംഭ വില.
എയർമാറ്റിക് സസ്‌പെൻഷൻ, ആഡംബര സീറ്റുകൾ, എ.എം.ജി ലൈൻ എക്സ്റ്റീരിയർ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ എക്‌സ്ട്രാ ലോംഗ് വീൽബേസിന്റെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കും.
അത്യാഡംബരം
ആറു സീറ്റ് ലേഔട്ടാണ്. രണ്ടാമത്തെ നിരയിൽ മൂന്ന് തരത്തിലുള്ള വെന്റിലേഷൻ, മസാജ് സൗകര്യം, കാഫ് സപ്പോർട്ട്, പുറത്തേക്ക് നീക്കാവുന്ന കപ്പ് ഹോൾഡറുകൾ, വയർലെസ് ചാർജിംഗ് എന്നിവയോട് കൂടിയ ഫസ്റ്റ് ക്ലാസ് ലക്ഷ്വറി വ്യക്തിഗത സീറ്റുകളാണ് വി ക്ലാസിൽ നൽകുന്നത്. മൂന്നാം നിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ നൽകുന്ന വാഹനവുമാണ്. ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ആങ്കറേജ്, യു.എസ്.ബി ചാർജിംഗ് പോർട്ടുകൾ എന്നിവയുമുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേഷൻ സൗകര്യമുള്ളതുമായ സീറ്റുകളാണ് മുൻനിരയിൽ. സീറ്റിന്റെ കുഷ്യൻ നീളം ക്രമീകരിക്കാനും സൗകര്യമുണ്ട്. .
ആകർഷണീയം
64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ്, 15 ലൗഡ് സ്പീക്കറുകളിലൂടെ 640 വാട്ട്‌സ് ഔട്ട്പുട്ട് ഡോൾബി അറ്റ്‌മോസ് ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, തെർമോട്രോണിക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺബ്ലൈന്റോടുകൂടിയ ഹീറ്റ് ഇൻസുലേറ്റിംഗ് ഗ്ലാസ് എന്നിവ കാബിൻ അന്തരീക്ഷം മനോഹരവും സൗകര്യപ്രദവുമാക്കും.
ഇരുവശങ്ങളിലുമുള്ള ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ താക്കോൽ ഉപയോഗിച്ചോ, ഡോർ ഹാൻഡിൽ വഴിയോ, ഡ്രൈവർ സീറ്റിലിരുന്നോ ഡോർ പാനലിലെ ബട്ടൺ വഴിയോ പ്രവർത്തിപ്പിക്കാം. എളുപ്പത്തിൽ സാധനങ്ങൾ കയറ്റാൻ ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന സ്‌പ്ളിറ്റ് ടെയിൽഗേറ്റാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യയിൽ നിർമ്മിക്കും
ഇന്ത്യയിൽ വി ക്ലാസിന്റെ പ്രാദേശിക ഉത്പാദനം ആരംഭിക്കും. വി ക്ലാസ് പ്രാദേശികമായി നിർമ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറും. മെയ്ബാക്ക് ജി.എൽ.എസ് എസ്.യു.വിയുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചതായും കമ്പനി അറിയിച്ചു.
നീളം 5,370 എം.എം
വീൽ ബേസ് 3,430 എം.എം
വീതി 1,928 എം.എം
ഉയരം 1,880 എം.എം
പെട്രോൾ 1,999 സിസി
ഡീസൽ 1,951 സി.സി
9 ജിട്രോണിക് ഗിയർ