തൊഴിലുറപ്പ് തൊഴിലാളി ധർണ

Monday 09 March 2026 12:16 AM IST

കൊട്ടാരക്കര: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ കൊട്ടാരക്കര

ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. യൂണിയൻ ഏരിയാ സെക്രട്ടറി ആർ.രാജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും മൈലം ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റുമായ ദിവ്യ ചന്ദ്രശേഖർ അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം കെ.തുളസീധരൻപിള്ള, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ലക്ഷ്മി, എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും യൂണിയൻ നേതാക്കളായ ജയകുമാർ, ബി.രാജേന്ദ്രൻ, ബിന്ദു ജി.നാഥ്, ബിജി ഷാജി, ഓമന രവീന്ദ്രൻ, ഷീല എന്നിവർ നേതൃത്വം നൽകി. ഏരിയാ സെക്രട്ടറി എൻ. മോഹനൻ സ്വാഗതവും ലൈലാ സലിം നന്ദിയും പറഞ്ഞു.