ജീവിത സമരയാത്രയ്ക്ക് 12ന് സ്വീകരണം

Monday 09 March 2026 12:21 AM IST

കൊട്ടാരക്കര: ഇടതു സർക്കാരിനെതി​രെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തുന്ന ജീവിത സമര യാത്രയ്ക്ക് 12ന് കൊട്ടാരക്കരയിൽ സ്വീകരണം നൽകും. രാവിലെ 10.30ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനു മുന്നിൽ

കെ.എസ്.എസ്.പി.എ കൊട്ടാരക്കര, ചടയമംഗലം കമ്മറ്റികൾ സംയുക്തമായിട്ടാണ് സ്വീകരണം നൽകുന്നത്. സ്വീകരണ സമ്മേളനം അഡ്വ. പി.

ഐഷ പോറ്റി ഉദ്ഘാടനം ചെയ്യും. സ്വീകരണം വിജയിപ്പിക്കാനായി ചേർന്ന യോഗം കെ.എസ്.എസ്. പി.എ സംസ്ഥാന സെക്രട്ടറി എം. സുജയു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൻ. ഭരതൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വാരിയത്ത് മോഹൻകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യശോധരൻപിള്ള, പെരുമ്പുഴ ഗോപിനാഥൻപിള്ള, എം.അബ്ദുൾ ഖാദർ, ആർ. മധു, എസ്. വിജയകുമാരി, കെ.ഉഷേന്ദ്രൻ, സൈമൺ കെ.എബ്രഹാം, എൻ, മദന മോഹനൻ, പി.ഒ.പാപ്പച്ചൻ, വിജയൻപിള്ള, ബി. വിജയകുമാർ,നിസാം ചിതറ, ബി. പ്രദീപ്, ഹരികുമാർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.