ആട് വസന്ത പ്രതിരോധം
Monday 09 March 2026 12:33 AM IST
കൊല്ലം: ദേശീയ ജന്തുരോഗ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ അഭിമുഖത്തിൽ നടന്നുവരുന്ന രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് ജെ.എസ്.കൃഷ്ണൻ ചിറക്കര മൃഗാശുപത്രിയിൽ നിർവഹിച്ചു. വാർഡ് അംഗങ്ങളായ ദേവീദാസൻ, പ്രമീള, അജിതകുമാരി മൃഗസംരക്ഷണ ഉദ്യോഗസ്ഥരായ ഡോ.ശിൽപ, സ്മിത ആർ.മോഹൻ, അശ്വതി സതീന്ദ്രൻ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഈ മാസം 16 വരെ നീളുന്ന വാക്സിനേഷൻ ക്യാമ്പിനിൽ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി കർഷകരുടെ ആടുകൾക്ക് കുത്തിവയ്പ് നൽകും. നാലുമാസത്തിനുള്ളിൽ പ്രായമുള്ളതും ഗർഭാവസ്ഥയിൽ അല്ലാത്തതുമായ ആടുകളെയാണ് കുത്തിവയ്പ്പിന് വിധേയമാക്കേണ്ടത്.