ശിവഗിരിയിൽ മൈ ഭാരത് യുവജനസമ്പർക്ക പരിപാടി
ശിവഗിരി: കേന്ദ്രയുവജനമന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ മൈ ഭാരതിന്റെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 250ഓളം യുവതീയുവാക്കൾ ശിവഗിരി മഠം സന്ദർശിച്ചു. പട്ടികജാതി യുവജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണിത്. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ എൻ. സുഹാസിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ഗുരുധർമ്മപ്രചരണസഭ- യുവജനസഭ ജനറൽ കൺവീനർ അഡ്വ.സുബിത് എസ്. ദാസ്, കൊല്ലം ജില്ലാ പ്രസിഡന്റ് എം.എസ്. മഹീന്ദ്രൻ, അഭിലാഷ് പ്രഭാകരൻ, ഡോ. രശ്മി, കാളിദാസൻഷിനു എന്നിവർ സ്വീകരിച്ചു. ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിൽ നടന്ന പഠനക്ലാസ് സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്തു. മഹാസമാധി, വൈദികമഠം, റിക്ഷാമണ്ഡപം , ബോധാനന്ദസ്വാമി സമാധിപീഠം എന്നിവിടങ്ങൾ സന്ദർശിച്ച് ഗുരുപൂജപ്രസാദവും സ്വീകരിച്ചാണ് സംഘം മടങ്ങിയത്. ഈ മാസം 6ന് തുടക്കം കുറിച്ച യുവജനസമ്പർക്ക പരിപാടി 12ന് സമാപിക്കും. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ കൺവെൻഷൻ സെന്റർ കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടന്നു വരുന്നത്. സംഘത്തിൽ ഏറെയും മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര , ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്.