ഫിസാറ്റിൽ ഐഡിയ ലാബ് ഉദ്ഘാടനം ഇന്ന്
Monday 09 March 2026 4:51 PM IST
അങ്കമാലി: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ സഹകരണത്തോടെ ഫിസാറ്റിലെ പൂർവവിദ്യാർത്ഥികളും മാനേജ്‌മെന്റും സംയുക്തമായി ഫിസാറ്റ് ഐഡിയ ലാബ് രൂപവത്കരിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ.സിസ തോമസ് ഇന്ന് രാവിലെ 10.30ന് പദ്ധതി ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് ചെയർമാൻ പി.ആർ.ഷിമിത്ത് അദ്ധ്യക്ഷനാകും. കൊൽക്കത്ത ജിസ് യൂണിവേഴ്സിറ്റി പ്രോ ചാൻസിലർ ഡോ.നീരജ് സക്സേന, പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ.മിനി, ഡീൻ ഡോ.ഉണ്ണിക്കൃഷ്ണൻ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ.എബി പി.മാത്യു, ഡോ. എം.ആർ.സുമൻലാൽ, ടോം ആന്റോ തുടങ്ങിയവർ സംസാരിക്കും.