വാട്ടർ മെട്രോയുടെ ബിനാലെ പ്രചാരണം

Monday 09 March 2026 5:15 PM IST

കൊച്ചി: ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് മട്ടാഞ്ചേരിയിലേക്കും ഫോർട്ട്കൊച്ചിയിലേക്കുമുള്ള വാട്ടർ മെട്രോ യാത്ര കൊച്ചി മുസിരിസ് ബിനാലെയുടെ ദൃശ്യാനുഭവമാകുന്നു. വാട്ടർ മെട്രോയുമായി സഹകരിച്ച് ബിനാലെയുടെ ദൃശ്യാവിഷ്‌കാരം ആരംഭിച്ചു. ഫോർട്ട്കൊച്ചി വാട്ടർമെട്രോ ടെർമിനൽ ബിനാലെയുടെ ആർട്ട് ബൈ ചിൽഡ്രൻ പദ്ധതിയുടെ വേദിയാണ്.

വാട്ടർ മെട്രോ യാത്രയിലൂടെ ബിനാലെയിൽ കാണാനുള്ളതിനെക്കുറിച്ചുള്ള ധാരണ ലഭിക്കുമെന്ന് കോഴിക്കോട് സ്വദേശിയായ ബൈജു ശ്രീധർ പറഞ്ഞു. സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൊച്ചിയുടെ സാംസ്‌കാരിക ടൂറിസം വികസിപ്പിക്കാനും സഹകരണം സഹായിക്കുന്നുണ്ട്. റോഡ് മാർഗം പ്രദർശന സ്ഥലങ്ങളിൽ പോകുമ്പോൾ, കൊച്ചിയിൽ ജലമാർഗത്തിലൂടെയാണെന്നത് ബിനാലെയുടെ പ്രത്യേകതയാണെന്ന് വിദേശിയായ അബിസ് ബിഷാര പറഞ്ഞു.