100 പേർ ബി.ജെ.പിയിൽ ചേർന്നു
Monday 09 March 2026 5:52 PM IST
പള്ളുരുത്തി: സി.പി.എം കോൺഗ്രസ് പാർട്ടികളിൽ നിന്നും ബി.ജെ.പിയിലേക്ക് എത്തിയ നൂറോളം പേരെ പള്ളുരുത്തിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സ്വീകരിച്ചു. ജനറൽ സെക്രട്ടറി എസ്.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.ധനീഷ് കുമാർ അദ്ധ്യക്ഷനായി. അഡ്വ.കെ.എസ്.ഷൈജു, കെ.വി. എസ്.ഹരിദാസ്, വി.കെ.സുദേവൻ, ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ.പ്രിയ പ്രശാന്ത്, എൻ.എൽ.ജയിംസ്, കെ.കെ.റോഷൻ കുമാർ, റിനു ഹർഷൻ, എം.എച്ച്.ഹരീഷ്, അഡ്വ.എൻ.ആർ.രൂപേഷ്, ത്രേസ്യാമ്മ മിനി എന്നിവർ സംസാരിച്ചു.