ആദരിക്കൽ ചടങ്ങ്
Tuesday 10 March 2026 12:44 AM IST
വണ്ടൂർ : അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്ത മേഖലകളിലുള്ള മൂന്നു വനിതകളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിന സിയാദ് ഉദ്ഘാടനം ചെയ്തു. വണ്ടൂർ പഞ്ചായത്ത് സി.ഡി.എസ് വൈസ് പ്രസിഡന്റ് എം. അൻഷിദ , യോഗ അദ്ധ്യാപിക രജനി നായർ, എം.എ.എൽ.പി സ്‌കൂൾ പാചകക്കാരി ടി.പി സാബിറ എന്നിവരെയാണ് ആദരിച്ചത്. സംഘടന ജില്ലാ പ്രസിഡന്റ് കെ.ടി. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ ഉൽപ്പില, ഉമ്മർ തുറക്കൽ, പി.ടി. സിദ്ദിഖ്, കെ. സുബ്ഹാൻ , മച്ചിങ്ങൽ അലവിക്കുട്ടി, കെ.പി. നീതു , സവിത രാജ്, പി. ഷൈജിനി തുടങ്ങിയവർ പങ്കെടുത്തു