മെഗാ ശുചീകരണം സംഘടിപ്പിച്ചു

Tuesday 10 March 2026 12:02 AM IST
മെഗാ ശുചീകരണ പ്രവർത്തനം​ നടത്തി

ഫറോക്ക്: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഫറോക്ക് മുനിസിപ്പാലിറ്റിയിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ മെഗാ ശുചീകരണം 'സൺ‌ഡേ വൺ ഹവർ'​ മുനിസിപ്പൽ ചെയർപേഴ്സൺ ​സി​.ചന്ദ്രിക​ ഉ​ദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ ഷബീർ അലി അ​ദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത.എം,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ അബ്ദുൽ സലാം, കൗൺസിലർമാരായ​ ഷാജി പറശ്ശേരി, ഷജിന, ഗഫൂർ തങ്ങൾ , സി.സി.എം ഇൻചാർജ് ​രാജൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ, സാനിറ്റേഷൻ വർക്കേഴ്സ്, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി.