ശുചിത്വ​ ഉത്സവം സംഘടിപ്പിച്ചു

Tuesday 10 March 2026 12:15 AM IST
രാമനാട്ടുകര നഗരസഭ മലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള

​രാമനാട്ടുകര; രാമനാട്ടുകര മുനിസിപ്പാലിറ്റി മലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി "എക്കോ സെൻസ് - വിദ്യാർത്ഥി ഹരിത സ്കോളർഷിപ്പ്" വിതരണവും ശുചിത്വ​ ഉത്സവവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ​ കല്ലട മുഹമ്മദലി ഉദ്ഘാടനം ​ചെയ്തു. വൈസ് ചെയർപേഴ്സൺ ​വി.മിഥുഷ ​ അ​ദ്ധ്യക്ഷത വഹിച്ചു​.​ ഫൈസൽ പള്ളിയാളി, ​കെ.പി നാസർ​, കെ.കെ മുഹമ്മദ്ക്കോയ​,​ ടി.സുമതി​, സജ്‌ന റഷീദ്​,​ രാജീവ്‌ കുമാർ, ​,ഹാരിസ്, റമീന വെള്ളാശ്ശേരി, ബീന, ​ ഷെൽമ, എ​ൻ.സി ​ഹംസകോയ, ഷജിൽ കുമാർ പി എന്നിവർ പ്രസംഗിച്ചു. 75 വിദ്യാർത്ഥികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പും അംഗീകാരപത്രങ്ങളും കൈമാറി.