വനിതാ ദിനം ആഘോഷിച്ചു

Tuesday 10 March 2026 12:38 AM IST
വനിതാ ദിനാഘോഷം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും ബാലുശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾ ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ മംഗലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീന പി.വി, സോന ടി .എം (കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ), ഗീതു ജി (കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌), എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ആശാലത എന്നിവർ പ്രസംഗിച്ചു. ഗോകുലം കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.