ഇസ്രയേൽ കണ്ണുകൾ പിഴുതെടുത്ത് ഇറാൻ മിസൈൽ
Tuesday 10 March 2026 2:42 AM IST
ടെഹ്‌റാനിൽ നടത്തിയ കനത്ത ആക്രമണത്തിന് തിരിച്ചടിയായി ടെൽ അവീവിൽ മിസൈൽ വർഷിച്ച് ഇറാൻ. വ്യോമപ്രതിരോധം പ്രവർത്തനക്ഷമമാക്കിയെങ്കിലും സാരമായ നാശനഷ്ടങ്ങൾ ഇസ്രയേലിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. പത്തിലേറെ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.