ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരം: കവിതാ സമാഹാരങ്ങൾ ക്ഷണിച്ചു

Tuesday 10 March 2026 2:04 AM IST

കൊല്ലം: കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026ലെ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023, 2024, 2025 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരമാണ് പരിഗണിക്കുക. പ്രായപരിധി 45. വിവർത്തനങ്ങൾ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതിയേ പരിഗണിക്കൂ. വായനക്കാർക്കും പ്രസാധകർക്കും പുസ്തകം അയയ്ക്കാം.

ഇരുപത്തയ്യായിരം രൂപയും കലാസംവിധായകൻ ആർ.കെ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജൂൺ 15ന് കൊല്ലത്ത് നടക്കുന്ന ചാത്തന്നൂർ മോഹൻ അനുസ്മരണച്ചടങ്ങിൽ നൽകും. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ, ഡോ. അനന്തു മോഹൻ, യദുകുലം, ജേർണലിസ്റ്റ് നഗർ, കടപ്പാക്കട പി.ഒ, കൊല്ലം - 691008 വിലാസത്തിൽ ഏപ്രിൽ 10ന് മുമ്പ് ലഭിക്കണമെന്ന് ഫൗണ്ടേഷൻ ചെയ‌ർമാൻ ഡോ. കെ.പ്രസന്നരാജൻ, സെക്രട്ടറി വിനീഷ്‌ വി.രാജ് എന്നിവർ അറിയിച്ചു. ഫോൺ: 8921762263.