ചുണ്ണാമ്പ് വിതരണം
Tuesday 10 March 2026 1:24 AM IST
കഞ്ചിക്കോട്: അട്ടപ്പള്ളം പാടശേഖര സമിതിയിലെ കൃഷിയിടങ്ങൾ ഫലപുഷ്ടമാക്കാൻ സബ്സിഡി നിരക്കിൽ ചുണ്ണാമ്പ് വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ മണ്ണ് ഫലപുഷ്ടി പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് ചുണ്ണാമ്പ് നൽകിയത്. പുതുശ്ശേരി കൃഷിഭവൻ മുഖേന 5000കിലോ ചുണ്ണാമ്പാണ് അട്ടപ്പള്ളം പാടശേഖര സമിതിയിലെ നെൽ കർഷകർക്ക് നൽകിയത്. കിലോക്ക് 14 രൂപ വിലയുള്ള ചുണ്ണാമ്പ് സബ്സിഡി നിരക്കിൽ കിലോയ്ക്ക് 6 രൂപ നിരക്കിലാണ് നൽകിയത്. ചുണ്ണാമ്പ് വിതരണ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബാബു നിർവ്വഹിച്ചു.