നിലപാട് വ്യക്തമാക്കണം
Tuesday 10 March 2026 12:25 AM IST
പത്തനംതിട്ട : വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിന് ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം. സർക്കാരിന്റെ നിലപാട് എന്തെന്നറിയാൻ വിശ്വാസികൾക്കും ജനങ്ങൾക്കും അവകാശമുണ്ട്. ഈ വിഷയത്തിൽ സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. 2018 സെപ്തംബർ 28ന് സ്ത്രീപ്രവേശനത്തിന് അനുകൂല വിധിവന്നു. 2018 സെപ്തംബർ 28 ന് ഭരണഘടനാ ബഞ്ചിന് മുമ്പാകെ അയ്യപ്പസേവാസംഘം കക്ഷി ചേർന്നു.