വനിതാ ദിനാഘോഷം
Tuesday 10 March 2026 1:27 AM IST
ശ്രീകൃഷ്ണപുരം: ലോക വനിത ദിനാഘോഷത്തോടനുബന്ധിച്ച് ശ്രീകൃഷ്ണപുരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളേയും പഞ്ചായത്ത് വനിതാ ജന പ്രതിനിധികളെയും ഷാളണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ദിനാചാരണം പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സി.എൻ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.അരുണ, കെ.കെ.ലിനി, ക്ലബ് സെക്രട്ടറി പി. കൃഷ്ണദാസ്, ഇ.വി.വിശ്വനാഥൻ, സി.വിജയകുമാരി എന്നിവർ സംസാരിച്ചു. വനിതകളുടെ കലാപരിപാടികളും അരങ്ങേറി.