എന്റെ മണ്ണ് എനിക്ക് സ്വന്തം

Tuesday 10 March 2026 12:29 AM IST

പെരുനാട് : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ കൈവശഭൂമിക്ക് ഉടമസ്ഥാവകാശം ഇല്ലാത്തവർക്കായി " എന്റെ മണ്ണ് എനിക്ക് സ്വന്തം " പദ്ധതി നടപ്പാക്കുന്നു. ഇതനുസരിച്ച് സ്വന്തം കൈവശഭൂമിയുടെ ഉടമസ്ഥാവകാശം മരണമടഞ്ഞ മാതാപിതാക്കൾ, പിതാമഹന്മാർ , പ്രപിതാമഹന്മാർ എന്നിവരുടെ പേരിൽ തന്നെ തുടരുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ പരിശോധിച്ച് പഞ്ചായത്ത് - റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ ഇത്തരക്കാർക്ക് കൈവശഭൂമിക്ക് ഉടമസ്ഥാവകാശം നേടി കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 14ന് മുമ്മ് പഞ്ചായത്തംഗങ്ങൾ അപേക്ഷ നൽകണം.