ബൈബിൾ കൺവെൻഷൻ
Tuesday 10 March 2026 12:32 AM IST
കോന്നി : മലങ്കര കത്തോലിക്ക സഭ കോന്നി വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കോന്നി ബൈബിൾ കൺവൻഷൻ 20 മുതൽ വകയാർ മേരിമാത ഓഡിറ്റോറിയത്തിൽ നടക്കും. ഫാദർ കുര്യാക്കോസ് തിരുവാലിൽ പ്രഭാഷണം നടത്തും. ആലോചനയോഗം ജില്ലാ വികാരി ഫാദർ വർഗീസ് കൈതോൺ ഉദ്ഘാടനം ചെയ്തു. ഫാദർ ജോർജ് മാത്യു തെക്കേപുതുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഫാദർ ജോബ് പതാലിൽ, ഫിലിപ്പ് ജോർജ്, ഫാദർ ജീമോൻ കുന്നും പുറത്ത്, ഫാദർ വർഗീസ് തയ്യിൽ, സജി പീടികയിൽ എന്നിവർ പ്രസംഗിച്ചു.