അപേക്ഷ ക്ഷണിച്ചു

Tuesday 10 March 2026 12:34 AM IST

പത്തനംതിട്ട : ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നാളെ ഉച്ചയ്ക്ക് 12.30നാണ് അഭിമുഖം. തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെയാണ് സേവനം. ഫോൺ : 0468 2322762.