ചികിത്സാസഹായം
Tuesday 10 March 2026 12:36 AM IST
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജീവൻ രക്ഷാസമിതിയുടെയും ചങ്ങനാശേരി പ്രത്യാശ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 2015ൽ കാഞ്ഞിരത്താമല സ്വദേശി മനുവിന്റെ ചികിത്സാർത്ഥം 29,25,619 രൂപ സമാഹരിച്ചിരുന്നു. മനുവിനെ കൂടാതെ നാലു പേർക്ക് ഇതിൽ നിന്ന് ചികിത്സാ സഹായം കൈമാറി. വൃക്ക മാറ്റിവയ്ക്കൽ ശാസ്ത്രക്രയയ്ക്ക് വിധേയനായ ആനത്തടം പുതുപ്പലം നിജു ജോസിനുള്ള ധനസഹായമായി 6 ലക്ഷം രൂപ പിതാവ് തമ്പിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി കൈമാറി. പ്രൊഫ.റജി കുര്യാക്കോസ്, ബ്ലോക്ക് അംഗം ജോൺ എബ്രഹാം, ജോർജ് ഫിലിപ്പ്, തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.