അടൂർ നിയോജക മണ്ഡലത്തിൽ കിഫ്ബിയിലൂടെ വലിയ വികസനം : ചിറ്റയം
അടൂർ : കിഫ്ബിയിലൂടെ വലിയ വികസനമാണ് മണ്ഡലത്തിൽ ഉണ്ടായതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ഇരട്ടപ്പാലം, മുൻസിഫ് കോടതി സമുച്ചയം, ശ്രീമൂലം മാർക്കറ്റ് എന്നിവ കിഫ്ബി ഫണ്ടിലൂടെ പൂർത്തിയാക്കി. എട്ടു കോടി രൂപ ചെലവഴിച്ച് അടൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. കൊടുമൺ സ്റ്റേഡിയം പൂർത്തിയാക്കി. അടൂർ നഗരസഭയുടെ പരിധിയിൽ ശ്മശാനത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പറക്കോട് അനന്തപുരം മാർക്കറ്റിന് കിഫ്ബിയിലൂടെ 14 കോടി രൂപ അനുവദിച്ചു. ആധുനിക രീതിയിലാണ് അടൂർ ജനറൽ ഹോസ്പിറ്റൽ ഡയഗ്‌നോസ്റ്റിക് സെന്റർ നിർമ്മിച്ചത്. മികച്ച രീതിയിലുള്ള വികസനം ആശുപത്രിയിൽ നടക്കുന്നുവെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കിഫ്ബിയിലൂടെ 14.64 കോടി രൂപ ചെലവഴിച്ച് നാല് നിലകളിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എക്‌സ്‌റേ, ഒ.പി.ജി, ലബോറട്ടറി, ദന്ത വിഭാഗം, അഡോളസെന്റ് ക്ലിനിക്, ബ്ലഡ് ബാങ്ക്, എം.ആർ.എൽ, ഓഡിയോമെട്രി റൂം തുടങ്ങിയവ കെട്ടിടത്തിലുണ്ട്. അടൂർ നഗരസഭ ചെയർപേഴ്‌സൺ റീന ശാമുവേൽ, വൈസ് ചെയർപേഴ്‌സൺ ഡി.ശശികുമാർ, ജ്യോതി സുരേന്ദ്രൻ, അനിതകുമാരി, ജെൻസി കടവുങ്കൽ, ആബിദ് ഷെഹിം, എം.മുംതാസ്, ഷൈനി ബോബി, ഷിബു ചിറക്കരോട്ട്, സിന്ധു തുളസീധര കുറുപ്പ്,ഡോ.എൽ അനിതാകുമാരി, ഡോ.എസ്. ശ്രീകുമാർ, ഡോ.രചന ചിദംബരം, ഡി.സജി, അഡ്വ. മനോജ്, അഡ്വ.ബിജു വർഗീസ്, ലിജോ ജോൺ, വർഗീസ് പേരയിൽ, സാംസൺ ഡാനിയേൽ, രാജൻ സുലൈമാൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.