ഹൈക്കോടതിയുടെ സാന്ത്വനം: വിനോദിനിക്ക് 21 വയസുവരെ സൗജന്യ പഠനം,​ ചികിത്സ

Tuesday 10 March 2026 2:38 AM IST

കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടമായ ഒൻപതു വയസുള്ള ബാലികയ്ക്ക് 21 വയസുവരെ സൗജന്യ വിദ്യാഭ്യാസവും തുടർചികിത്സയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.കുട്ടിയുടെ വൈകല്യം ഭാവിയിൽ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് പാലക്കാട് പല്ലശന സ്വദേശിയായ വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയത്.

കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റതിന് ചികിത്സ തേടിയാണ്

പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. രക്തമൊലിക്കുന്ന മുറിവിന് മുകളിൽ പ്ലാസ്റ്ററിട്ടു വിട്ടു. ക്രമേണ പഴുപ്പ് വ്യാപിക്കുകയായിരുന്നു.

ചികിത്സയിൽ പിഴവുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് നിർദ്ദേശം.തൃശൂർ സ്വദേശി പി.ഡി. ജോസഫ് നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. സർഫറാസിനെ തിരിച്ചെടുക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇതിനെതിരെ അപ്പീൽ നൽകും. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ നടപടി സ്റ്റേറ്റ് അപ്പക്സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിടും. ആരോഗ്യവകുപ്പ് ഡയറക്ടർ കൺവീനറായ സമിതിയാണ് പരിശോധിക്കുകയെന്നും അറിയിച്ചു.

ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ പരാതിയിൽ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു.

'കുട്ടികളുടെ ശരീരത്തിലെ ഒടിവുകൾ ചികിത്സിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. രാജ്യത്തിന്റെ സമ്പത്തായ കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണം".

-ഹൈക്കോടതി

 ചി​റ​ക​രി​ഞ്ഞി​ട്ടും ത​ള​രാ​തെ​ ​സ്കൂ​ളിൽ

കൊ​ല്ല​ങ്കോ​ട്:​ ​ന​ഷ്ട​പ്പെ​ട്ട​ ​വ​ല​തു​ ​കൈ​ ​ക​രു​ത്താ​ക്കി​ ​ഒ​ൻ​പ​ത് ​വ​യ​സു​കാ​രി​ ​വി​നോ​ദി​നി​ ​അ​ഞ്ച​ര​ ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​പ​ല്ല​ശ​ന​ ​ഒ​ഴി​വു​പാ​റ​ ​എ.​എ​ൽ.​പി​ ​സ്കൂ​ളി​ലെ​ത്തി.കൂ​ട്ടു​കാ​രെ​ ​ക​ണ്ട​തോ​ടെ​ ​സ​ന്തോ​ഷം​ ​മു​ഖ​ത്ത് ​അ​ല​യ​ടി​ച്ചു. അ​മ്മ​ ​പ്ര​സീ​ത​യ്ക്കും​ ​അ​മ്മൂ​മ്മ​ ​ഓ​മ​ന​യ്ക്കും​ ​ഒ​പ്പം​ ​എ​ത്തി​യ​ ​വി​നാേ​ദി​നി​യെപൂ​ക്ക​ളും​ ​മ​ധു​ര​വും​ ​ന​ൽ​കി​ ​അ​ദ്ധ്യാ​പ​ക​രും​ ​കൂ​ട്ടു​കാ​രും​ ​സ്വീ​ക​രി​ച്ചു.​ ​കെ.​ബാ​ബു​ ​എം.​എ​ൽ.​എ​ ​പൊ​ന്നാ​യ​ട​യ​ണി​യി​ച്ചു.​ ​ഭാ​വി​യി​ൽ​ ​ന​ല്ല​ ​ഡോ​ക്ട​റാ​വ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​വി​നോ​ദി​നി​ ​പ​ങ്കു​വ​ച്ചു.​ ​ഇ​ട​തു​ ​കൈ​കൊ​ണ്ട് ​എ​ഴു​തി​ ​പ​ഠി​ച്ച​ത് ​ഇ​പ്പോ​ൾ​ ​അ​നു​ഗ്ര​ഹ​മാ​യി. പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ഇ​ട​പെ​ട്ടാ​ണ് ​ഒ​രു​ ​മാ​സം​ ​മു​ൻ​പ് ​കൃ​ത്രി​മ​ ​കൈ​ ​വ​ച്ച​ത്.​ ​നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ​ ​വി​നോ​ദി​ന്റെ​യും​ ​പ്ര​സീ​ത​യു​ടെ​യും​ ​മ​ക​ളാ​ണ്.​ ​പ​ല്ലാ​വൂ​രി​ൽ​ ​കേ​ര​ള​ ​ലോ​ക്ക​ൽ​ ​സെ​ൽ​ഫ് ​ഗ​വ​ൺ​മെ​ന്റ് ​എം​പ്ലോ​യീ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​വാ​ങ്ങി​ന​ൽ​കി​യ​ ​അ​ഞ്ചു​ ​സെ​ന്റ് ​സ്ഥ​ല​ത്ത് ​മ​റ്റൊ​രു​ ​സ​ദ്ധ​ദ്ധ​ ​സം​ഘ​ട​ന​ ​വീ​ട് ​നി​ർ​മ്മി​ച്ചു​ ​ന​ൽ​കാ​മെ​ന്ന് ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

കൈ​ ​ന​ഷ്ട​പ്പെ​ടാ​ൻ​ ​കാ​ര​ണ​മാ​യ​വ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​മ​ക​ൾ​ക്ക് ​നീ​തി​ല​ഭി​ക്കാ​ൻ​ ​മു​ന്നോ​ട്ടു​പോ​വാ​നാ​ണ് ​തീ​രു​മാ​നം.​ ​ഇ​നി​ ​ഒ​രാ​ൾ​ക്കും​ ​ഇ​തു​പോ​ലെ​ ​ഒ​രു​ ​അ​വ​സ്ഥ​ ​വ​ര​രു​ത്. - അ​മ്മ​ ​പ്ര​സീ​ത