നാണയപ്പെരുപ്പ ഭീഷണിയില്ലെന്ന് നിർമ്മല സീതാരാമൻ
Tuesday 10 March 2026 12:43 AM IST
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടാകുന്ന കുതിപ്പ് ഇന്ത്യയിൽ നാണയപ്പെരുപ്പ ഭീഷണി സൃഷ്‌ടിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഫെബ്രുവരി മുതൽ മാർച്ച് രണ്ട് വരെയുള്ള കാലയളവിൽ ക്രൂഡ് വില ബാരലിന് 69 ഡോളറിൽ നിന്ന് 80 ഡോളറിലേക്കാണ് ഉയർന്നത്. എണ്ണവിലയിൽ പത്ത് ശതമാനം വർദ്ധനയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ധന അവലോകന നയത്തിൽ പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം മുഖ്യ പലിശ നിരക്ക് 1.25 ശതമാനം കുറച്ചതും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തിയതിനാലാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾ നേരിടാൻ രാജ്യം പര്യാപ്തമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.