കേരളം ഐ.ടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

Tuesday 10 March 2026 12:47 AM IST

കൊല്ലം: കേരളത്തിലെ ഐ.ടി വ്യവസായം മുന്നേറ്റ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കരയിലെ പുതിയ ഐ.ടി പാർക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഐ.ടി കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്. ദേശീയപാത,, വിമാനത്താവളങ്ങൾ, വിഴിഞ്ഞം തുറമുഖം എന്നിവയുടെ വികസനം എന്നിവ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാൽ കേരളത്തിൽ ഐ.ടി വ്യവസായ മുന്നേറ്റത്തിന് അനുയോജ്യ കാലമാണ്. 2050 ഓടെ ലോകത്തെ തൊഴിലുകളിൽ ഭൂരിഭാഗവും നൂതന സാങ്കേതികവിദ്യ മേഖലയിലാകുമെന്ന് വിലയിരുത്തിയാണ് പുതിയ നയം രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ്.തിലകൻ റിപ്പോർട്ട് അവതരിപ്പിച്ചു.