സംഗീത പരിപാടിക്ക് പിന്നാലെ ഡിജെ സനയ്ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും
തൃശൂർ ഹൈലൈറ്റ് മാളിലെ സംഗീതപരിപാടിക്ക് പിന്നാലെ മലയാളി ഡി.ജെ സനയ്ക്കെതിരെ രൂക്ഷമാ. സൈബറാക്രമണം. കഴിഞ്ഞ ദിവസം സന അവതരിപ്പിച്ച സംഗീത പരിപാടിയിലെ വസ്ത്രധാരണത്തെ ചൊല്ലിയാണ് അവർക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡ് ഷെയ്മിംഗും സൈബറിടത്ത് ഉയരുന്നത്. പരിപാടിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം.
സനയുടെ വസ്ത്രധാരണത്തെയും ശരീരത്തെയും അധിക്ഷേപിച്ചു കൊണ്ടാണ് ഒരുവിഭാഗം ആക്രമണം നടത്തുന്നത്. ലൈംഗികാധിക്ഷേപം നടത്തുന്നവരുണ്ട്. അതേസമയം താരത്തിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. വസ്ത്രധാരണവും വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്ന് സനയെ പിന്തുണയ്ക്കുന്നവർ പറയുന്നു. സന അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനെച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം സംഭവത്തിൽ സന പ്രതികരണമൊന്നും നടത്തിയിട്ടില്ല. തൃശൂരിലെ പരിപാടിയുടെ വീഡിയോ സന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ ഡി.ജെ സന രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ഡി.ജെ.പെർഫോമറാണ്.