ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 ഷെഡ്യൂൾ

Tuesday 10 March 2026 12:09 AM IST

രാജ്യത്തെ വിവിധ ഐ.ഐ.ടികൾ, ഐ.ഐ.എസ്‌സി ബാംഗ്ലൂർ, ഐ.ഐ.എസ്.ടി തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഷെഡ്യൂൾ ഐ.ഐ.ടി റൂർക്കി പ്രസിദ്ധീകരിച്ചു. മേയ് 17ന് രണ്ടു സെഷനുകളായി പരീക്ഷ നടക്കും. ആദ്യ സെഷൻ (പേപ്പർ 1) രാവിലെ 9 മുതൽ 12 വരെയും രണ്ടാം സെഷൻ (പേപ്പർ 2) ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമാണ്. ജൂൺ ഒന്നിന് ഫലം പ്രസിദ്ധീകരിക്കും.

ഏപ്രിൽ 23 മുതൽ മേയ് 2 വരെ ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാം. മേയ് 11 മുതൽ 17 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിന്റെ പ്രിന്റഡ് കോപ്പിയും ഫോട്ടോ ഐ.ഡി കാർഡും ഉള്ളവരെ മാത്രമേ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കൂ. വെബ്സൈറ്റ്: jeeadv.ac.in. ജെ.ഇ.ഇ മെയിൻ 2026 പരീക്ഷയിൽ ആദ്യ 250000 റാങ്കിൽ വരുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാം.

ഓ​ർ​മി​ക്കാ​ൻ...​

1.​ ​നീ​റ്റ് ​യു.​ജി​ ​അ​പേ​ക്ഷ​:​-​ ​നാ​ഷ​ണ​ൽ​ ​എ​ലി​ജി​ബി​ലി​റ്റി​ ​കം​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് 2026​ന് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച് 11​ ​രാ​ത്രി​ 9​ ​വ​രെ​യാ​യി​ ​എ​ൻ.​ടി.​എ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​in