ദേശീയ ശാസ്ത്ര ദിനാചരണം

Tuesday 10 March 2026 12:50 AM IST
ദേശീയ ശാസ്ത്രദിനാചരണം

കൊല്ലം: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി, കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തിൽ പ്രൊഫ. ഡോ. വിവേകാനന്ദൻ പ്രഭാഷണം നടത്തി. വികസിത ഭാരതത്തെ ഉത്തേജിപ്പിക്കുന്ന ശാസ്ത്രത്തിലെ വനിതകൾ എന്നതായി​രുന്നു വി​ഷയം. ശാസ്ത്ര-സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രയോജനപ്പെടുത്തിയ ഭാരതീയ വനിതകളെ, വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. എന്തുകൊണ്ടാണ് ഭാരതത്തിൽ എല്ലാ വർഷവും ഫെബ്രുവരി 28 ശാസ്ത്രദിനമായി ആചരിക്കുന്നത് എന്നതിനെക്കുറിച്ച് സംശയനിവാരണം നടത്തി. 2047 ലെ വികസിത ഭാരതത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന്, യുനസ്കോയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേർത്ത് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തി. പാവപ്പെട്ടവരായ സാധാരണക്കാർക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലായിരിക്കണം ഭാരത്തിലെ പുതുപുത്തൻ സാങ്കേതിക വിദ്യകളുടെ വളർച്ചയെന്ന് ബോധി​പ്പി​ച്ച സമ്മേളനം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിനെ കുറി​ച്ചുള്ള സംശയങ്ങൾ ദൂരീകരി​ച്ചു.