വേതന വർദ്ധന: ആളിപ്പടർന്നു, നഴ്‌സുമാരുടെ സമരം

Tuesday 10 March 2026 12:51 PM IST
വേ​ത​ന​ ​വ​ർ​ദ്ധ​ന​ ​ഉ​ൾ​പ്പെ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​യു​ണൈ​റ്റ​ഡ് ​ന​ഴ്സ​സ് ​അ​സോ​സി​യേ​ഷ​ന്റെ ​(​യു.​എ​ൻ.​എ​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ച്

കോഴിക്കോട്: ന്യായമായ വേതന വർദ്ധന ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചു. രാവിലെ 10 മുതൽ കളക്ടറേറ്റിന് മുൻപിൽ നഴ്സുമാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം നഴ്സുമാർ സമരത്തിൽ പങ്കെടുത്തു. 40, 000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നലെ മുതൽ സമ്പൂർണ പണിമുടക്ക് ആരംഭിച്ചത്. മൂന്നുദിവസമായി സമരം തുടരുന്നുണ്ടെങ്കിലും ഇന്നലെ പൂർണമായി പണിമുടക്കുകയായിരുന്നു. സമരം അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയെ ബാധിച്ചതോടെ കിടത്തി ചികിത്സ, ശസ്ത്രക്രിയകൾ എന്നിവ പ്രതിസന്ധിയിലായി. നൂറുകണക്കിന് രോഗികൾക്ക് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു. മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര, ഇഖ്‌റ, മലബാർ, ശാന്തി, ഫാത്തിമ തുടങ്ങി ജില്ലയിലെ പ്രധാന ആശുപത്രികളിലെ നഴ്സുമാരെല്ലാം സമരത്തിനിറങ്ങി. പത്തിലധികം ചെറിയ ആശുപത്രികളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. നാല് ആശുപത്രികളിൽ കിടത്തി ചികിത്സ നിർത്തി. ഈ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലല്ലാത്ത രോഗികളെ പ്രവേശിപ്പിക്കുന്നില്ല. വെന്റിലേറ്റർ ആവശ്യമില്ലാത്ത രോഗികളെ ഐ.സി.യുവിൽ നിന്ന് മാറ്റാൻ അധികൃതർ നിർബന്ധിതരാകുകയാണ്. യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ തുടങ്ങിയ സമരം വൈകിട്ട് നാലുവരെ തുടർന്നു.

നഴ്സുമാരെ പിരിച്ചുവിട്ടു, സമരം കടുത്തു, തിരിച്ചെടുത്തു

നഴ്സുമാരുടെ സമരം അടിച്ചമർത്താനുള്ള സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുടെ നീക്കത്തിൽ പ്രതിഷേധം ആളിക്കത്തി. ബേബി മെമ്മോറിയൽ ആശുപത്രിയിൽ അധികൃതരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് കരാർ നഴ്സുമാരെ പിരിച്ചു വിടുകയും കൂടുതൽ പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് നഴ്സുമാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. രാവിലെ കളക്ടറേറ്റിൽ നഴ്സുമാരുടെ സമരം ആരംഭിച്ചതു മുതൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കെെയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും നഴ്സുമാർ പരാതിപ്പെട്ടു. പുതുതായി ജോലിക്ക് കയറിയ 25ഓളം നഴ്സുമാരെ അധികൃതർ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധം നടത്തിയിരുന്നു. സമരം സംബന്ധിച്ച് മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നതായി യു.എൻ.എ ഭാരവാഹികൾ പറഞ്ഞു.

വ​യ​നാ​ട്ടി​ലും സ​മ​രം​ ​ശ​ക്തം

ക​ൽ​പ്പ​റ്റ​:​ ​വേ​ത​ന​ ​വ​ർ​ദ്ധ​ന​ ​ആ​വ​ശ്യ​പ്പെ​ട്ട് ​യു​ണൈ​റ്റ​ഡ് ​ന​ഴ്സ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ഴ്സു​മാ​ർ​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​ന് ​വ​യ​നാ​ട്ടി​ൽ​ ​വീ​ര്യം​ ​കൂ​ടി.​ ​മേ​പ്പാ​ടി​യി​ലെ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന് ​മു​ന്നി​ൽ​ ​പ​ണി​ ​മു​ട​ക്കി​യ​ ​ന​ഴ്സു​മാ​ർ​ ​കു​ത്തി​യി​രു​പ്പ് ​സ​മ​രം​ ​ന​ട​ത്തി.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന്റെ​ ​മു​ന്നി​ലേ​ക്ക് ​സ​മ​രം​ ​ന​ട​ത്താ​ൻ​ ​പൊ​ലീ​സ് ​അ​നു​വ​ദി​ച്ചി​ല്ല.​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ന​ട​ത്തു​ന്ന​ ​സ​മ​രം​ ​സം​ബ​ന്ധി​ച്ച് ​ച​ർ​ച്ച​യ്ക്ക് ​മാ​നേ​ജ് ​മെ​ന്റ് ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​സ​മ​ര​ത്തെ​ ​നേ​രി​ടാ​ൻ​ ​ന​ഴ്സു​മാ​ർ​ ​ഒ​ഴി​കെ​യു​ള​ള​വ​രു​ടെ​ ​കൂ​ട്ടാ​യ്മ​ ​സ്വ​കാ​ര്യ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​സ​മ​ര​ത്തെ​ ​ത​ങ്ങ​ൾ​ ​എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും​ ​സ​മ​ര​ ​രീ​തി​യോ​ടാ​ണ് ​എ​തി​ർ​പ്പെ​ന്നും​ ​മാ​നേ​ജ്മെ​ന്റ് ​പ​റ​യു​ന്നു.​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​സ​മ​രം​ ​വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കൂ​ട്ടാ​യ്മ​ ​നേ​രി​ടു​മെ​ന്നും​ ​മു​ന്ന​റി​യി​പ്പ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​വ​രും​ ​ദി​ന​ങ്ങ​ളി​ൽ​ ​സ​മ​രം​ ​ശ​ക്ത​മാ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.