കിംസ് വലിയത്ത് ഹോസ്പിറ്റലിൽ അത്യാധുനിക സംവിധാനങ്ങൾ
കൊല്ലം: കരുനാഗപ്പള്ളി കിംസ് വലിയത്ത് ഹോസ്പിറ്റലിൽ സെന്റർ ഫോർ എക്സലൻസ് ഇൻ ഓർത്തോ പീഡിക്സ്, സ്പോർട്സ് മെഡിസിൻ ആൻഡ് റോബോട്ടിക് ജോയിന്റ് റീപ്ളേസ്മെന്റ് വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് പ്രൊഫഷണൽ ബോഡി ബിൽഡർ രാജേഷ് ജോൺ ഉദ്ഘാടനം ചെയ്യും. ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക് ജോയിന്റ് റീപ്ളേസ്മെന്റ് സെന്റർ, സ്പോർട്സ് മെഡിസിൻ സെന്റർ, ഷോൾഡർ ആർത്രോസ്കോപ്പി യൂണിറ്റ്, പീഡിയാട്രിക് ഓർത്തോ ക്ളിനിക്ക്, പീഡിയാട്രിക് ഡിഫോർമിറ്റി ക്ളിനിക്ക്, ഓർത്തോ ഓങ്കോളജി തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഡോ. ബഷീർ എസ്.എഫ്.ഹാഷ്മി, ഡോ.സാജൻ മോഹൻരാജ് എന്നിവർ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ യൂണിറ്റ് ഹെഡ് ഡോ.അനിത ജോസഫ്, ഡോ.ബഷീർ എസ്.എഫ്. ഹാഷ്മി, ഡോ.അഖിൽ എം.കുമാർ, ഡയാന, അഫ്സൽ എന്നിവർ പങ്കെടുത്തു.