ഡോ.ഡി.ചന്ദ്രബോസിന് എക്സലൻസ് പുരസ്‌കാരം
Tuesday 10 March 2026 12:52 AM IST
കൊല്ലം:ബാങ്കോക്കിൽ നടന്ന 20-ാമത് ഇന്റർ നാഷണൽ ബിസിനസ് കോൺക്ലേവിൽ ഡോ.ഡി. ചന്ദ്രബോസ് സ്റ്റാർട്ട് അപ്പും ദേശീയ പുരോഗതിയും എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. തായ്‌ലൻഡ് മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡോ. കോൻ ഡരാനാബാസി എഡ്യുക്കേഷൻ എക്സലന്റ്സ് ഔട്ട് സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് പുരസ്കാരവും സ്വർണ മെഡലും മൊമന്റോയും സമ്മാനിച്ചു.
ചെങ്ങന്നൂർ എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും യു.ജി.സി എമിറിറ്റസ് പ്രൊഫസറും ഐ.സി.എസ്.ആർ എമിനന്റ് സോഷ്യൽ സയന്റിസ്റ്റുമായ ഡോ.ഡി.ചന്ദ്രബോസ് ഇരവിപുരം വാളത്തുംഗൽ കൂട്ടമംഗലം കുടുംബാംഗമാണ്. അനേകം ദേശീയ അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം ഇരുന്നൂറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. യു.ജിസി യുടെ നാല് മേജർ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെ ദേശീയ അന്തർ ദേശീയ നിലവാരമുള്ള അനേകം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.