അന്താരാഷ്ട്ര വനിത ദിനാഘോഷം

Tuesday 10 March 2026 12:55 AM IST
കെ.എസ് .എസ് .പി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വനിതാ ദിനാചരണം മഹിളാ കോൺഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജയലക്ഷ്മി ദത്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടി​പ്പി​ച്ചി​ച്ച വനിതാ ദിനാഘോഷം മഹിളാ കോൺഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജയലക്ഷ്മി ദത്തൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് പി.കെ. രാധാമണി അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. റഷീദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സുന്ദരേശൻ, കെ.ഷാജഹാൻ, ജില്ലാ സെക്രട്ടറി എൻ.സോമൻ പിളള, ജില്ലാ ട്രഷാർ ഇ.അബ്ദൽ സലാം, ആർ.രാജശേഖരൻ പിള്ള, ഇടവരമ്പിൽ ശ്രീകുമാർ, ജി. അരവിന്ദഘോഷ്, സരള കുമാരി, എസ് ശർമ്മിള, കെ.എൻ. സതി, ശോഭനകുമാരി, പി.പ്രഭ എന്നിവർ സംസാരിച്ചു.