സി.വി. പത്മരാജൻ പ്രഭാഷണ പരമ്പര
Tuesday 10 March 2026 12:56 AM IST
കൊല്ലം: സി.വി. പത്മരാജൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം 12 ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവ്വഹിക്കും. 37 കൊല്ലം തുമ്പ വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ റിട്ട. ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ (പി.എസ്.എൽ.വി) ആയിരുന്ന ഡി. ആനന്ദൻ 'ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. എല്ലാ ദ്വൈമാസങ്ങളിലും വിവിധ വിഷയങ്ങളെ കുറിച്ച് പ്രമുഖർ പ്രഭാഷണം നടത്തുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറിയും കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ. കെ. ബേബിസൺ അറിയിച്ചു.