വിജിലൻസ് ഡ്രൈവർ വീട്ടിൽ മരിച്ച നിലയിൽ

Tuesday 10 March 2026 1:50 AM IST

തിരുവനന്തപുരം : പൂജപ്പുര വിജിലൻസ് ഓഫീസിലെ ഡ്രൈവർ മൺവിള സലീന മൻസിലിൽ സലീലിനെ (51) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായാണ് രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ജോലിയിലെ മാനസിക സമ്മർദ്ദത്തെ തുടർന്ന് സർവീസിൽ നിന്ന് അഞ്ചു വർഷത്തോളം അവധിയെടുത്തിരുന്നു. ഒരു വർഷം മുമ്പ് തിരികെ പ്രവേശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നു. ഭാര്യ: രഹ്ന. മക്കൾ:ആദിൽ,അശുപക്. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മൺവിള മുസ്ലിം ജമാഅത്ത് പള്ളിയിൽ.