നേന്ത്രപ്പഴം വില കുത്തനെ ഇടിഞ്ഞു കർഷകർ പ്രതി സന്ധിയിൽ

Tuesday 10 March 2026 1:50 AM IST

കാ​ളി​കാ​വ്:​ ​നേ​ന്ത്ര​ക്കു​ല​ ​വി​ല​ ​കു​ത്ത​നെ​ ഇ​ടി​ഞ്ഞു.​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​നി​ല​നി​ന്ന​ ​മെ​ച്ച​പ്പെ​ട്ട​ ​വി​ല​ ​ഏ​താ​നും​ ​ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണ് ​കു​ത്ത​നെ​യി​ടി​ഞ്ഞ​ത്.​ ​കി​ലോ​യ്ക്ക് 60​ ​രൂ​പ​ ​ല​ഭി​ച്ചി​രു​ന്ന​ ​പ​ച്ച​ക്കാ​യയുടെ ​ ​ഇപ്പോഴത്തെ ​വി​ല​ 18​-20​ ​രൂ​പ​യാ​ണ്.​ ​പ​ഴു​ത്ത​ത് ​കി​ലോ​യ്ക്ക് 30​-35​ ​രൂ​പ​യ്ക്ക് ​ക​ട​ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ക്കും.​ ​നാ​ലു​കി​ലോ​ ​വാ​ങ്ങി​യാ​ൽ​ 100​ ​രൂ​പ​യ്ക്ക് ​ല​ഭി​ക്കും.മു​ന്തി​യ​ ​വി​ല​ ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​റം​സാ​ൻ​ ​സീ​സ​ൺ​ ​ല​ക്ഷ്യ​മാ​ക്കി​ ​ക​ർ​ഷ​ക​ർ​ ​വ​ൻ​തോ​തി​ൽ​ ​കൃ​ഷി​യി​റ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വി​ല​ ​ദി​നം​പ്ര​തി​ ​താ​ഴു​ന്ന​തി​ൽ​ ​ക​ടു​ത്ത​ ​നി​രാ​ശ​യി​ലാ​ണ് ​ക​ർ​ഷ​ക​ർ. അ​ന്യ​ ​സം​സ്ഥാ​ന​ ​ലോ​ബി​യാ​ണ് ​വി​ല​കു​റ​യ്ക്കു​ന്ന​തി​ന്റെ​ ​പി​ന്നി​ലെ​ന്നാ​ണ് ​ആ​രോ​പ​ണം.​ ​കൂ​ടി​യ​ ​തോ​തി​ൽ​ ​ത​മി​ഴ്‌​നാ​ട്,​​​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​വാ​ഴ​ക്കു​ല​ക​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ല​ ​കു​റ​യാ​ൻ​ ​ഇ​ട​യാ​ക്കു​ന്ന​ത്.​ ​മോ​ഹ​വി​ല​യി​ൽ​ ​പ്ര​തീ​ക്ഷ​ അർ​പ്പി​ച്ച് ​ബാ​ങ്കു​ക​ളി​ൽ​ ​നി​ന്ന് ​ലോ​ണെ​ടു​ത്തും​ ​മ​റ്റു​മാ​ർ​ഗ്ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​ക​ണ്ടെ​ത്തി​യു​മാ​ണ് ​ക​ർ​ഷ​ക​ർ​ ​കൃ​ഷി​യി​റ​ക്കി​യ​ത്. അ​തി​നി​ടെ​ ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ ​കാ​റ്റും​ ​മ​ഴ​യും​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​വാ​ഴ​​കൃ​ഷി​ക്ക് ​ക​ന​ത്ത​ ​ന​ഷ്ട​മു​ണ്ടാ​ക്കി.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​നേ​ന്ത്ര​ക്കു​ല​ക​ൾ​ക്ക് ​ക​റു​ത്ത​ ​കു​ത്തു​ക​ൾ​ ​രൂ​പ​പ്പെ​ടു​ക​യും​ ​കു​ല​ ​ര​ണ്ടാം​ ​നി​ര​യി​ലേ​ക്ക് ​ത​ള്ള​പ്പെ​ടു​ക​യും​ ​ചെ​യ്തു. സം​സ്ഥാ​ന​ത്ത് ​ഉത്പാദി​പ്പി​ക്കു​ന്ന​ ​വാ​ഴ​ക്കു​ല​ ​വ്യാ​പാ​രി​ക​ൾ​ ​മൂ​ന്നു​ ​ത​ര​മാ​ക്കി​ ​തി​രി​ച്ചാ​ണ് ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​തൂ​ക്കി​യെ​ടു​ക്കു​ന്ന​ത്.​ ​സീ​സ​ൺ​ ​ല​ക്ഷ്യ​മാ​ക്കി​ ​അ​ന്യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​നി​യും​ ​ധാ​രാ​ളം​ ​വാ​ഴ​ക്കു​ല​ക​ൾ​ ​എ​ത്തു​മെ​ന്നാ​ണ് ​നി​ഗ​മ​നം.​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ഇ​നി​യും​ ​വി​ല​യി​ടി​വു​ണ്ടാ​വാം.സം​സ്ഥാ​ന​ത്ത് ​നേ​ന്ത്ര​ക്കു​ല​യ്ക്ക് 40​ ​രൂ​പ​യെ​ങ്കി​ലും​ ​ത​റ​വി​ല​ ​നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ​ക​ർ​ഷ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഇനിയും ഇടിഞ്ഞേക്കാം

  • ഇ​പ്പോ​ഴ​ത്തെ​ ​നി​ല​ ​തു​ട​ർ​ന്നാ​ൽ​ ​അ​ടു​ത്ത​ ​മാ​സ​ത്തോ​ടെ​ ​വി​ല​ ​ഇ​നി​യും​ ​ഇ​ടി​യു​മെ​ന്നാ​ണ് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്ന​ത്.
  • പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വാ​ഴ​ക​ളാ​ണ് ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ക​ളി​ൽ​ ​മാ​ത്രം​ ​ന​ശി​ച്ച​ത്.​
  • ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​ ​ന​ശി​ച്ച​ ​കൃ​ഷി​ക്കു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​ആ​ർ​ക്കും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​
  • ​വി​ള​ ​ഇ​ൻ​ഷ്വ​ർ​ ​ചെ​യ്ത​വ​ർ​ക്ക് ​പോ​ലും​ ​ര​ണ്ടും​ ​മൂ​ന്നും​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ലേ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭി​ക്കു​ന്നു​ള്ളൂ.​ ​
  • കാ​ണാ​ൻ​ ​ഭം​ഗി​യു​ള്ള​തും​ ​എ​ന്നാ​ൽ​ ​മേ​ന്മ​ ​കു​റ​ഞ്ഞ​തു​മാ​യ​ ​വാ​ഴ​ക്കു​ല​ക​ളാ​ണ് ​പു​റ​ത്ത് ​നി​ന്നു​ ​വ​രു​ന്ന​ത്.​ ​
  • സം​സ്ഥാ​ന​ത്തെ​ ​ചി​പ്സ് ​നി​ർ​മ്മാ​താ​ക്ക​ളും​ ​മ​റ്റും​ ​അ​ന്യ​സം​സ്ഥാ​ന​ ​നേ​ന്ത്ര​ക്കു​ല​യാ​ണ് ​കൂ​ടു​ത​ലും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​