സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറി സ്വർണവില; വെള്ളി വിലയിലും വർദ്ധനവ്

Tuesday 10 March 2026 10:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയും കൂടി. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണിവില 14,885 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ 1,20,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെയാണ് വിലയിൽ ഇടിവ് വന്നത്. പിന്നാലെ ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില മാർച്ച് ആറിനായിരുന്നു. 1,18,160 രൂപയായിരുന്നു അന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ മറ്റ് ദിവസങ്ങളിലുണ്ടായ സ്വർണവിലയിലെ മാറ്റങ്ങൾ അറിയാം.

മാർച്ച് 1 - 1,26,920 രൂപ

മാർച്ച് 2 - 1,24, 520 രൂപ (രാവിലെ), 1,25,040 രൂപ (വൈകിട്ട്)

മാർച്ച് 3 - 1,24,680 രൂപ (രാവിലെ), 1,22,920 രൂപ (വൈകിട്ട്)

മാർച്ച് 4 - 1,20, 640 രൂപ

മാർട്ട് 5 - 1,19,920 രൂപ (രാവിലെ), 1,19,440 രൂപ (വൈകിട്ട്)

മാർച്ച് 6 - 1,18,880 രൂപ (രാവിലെ), 1,18,160 രൂപ (വൈകിട്ട്)

മാർച്ച് 7 - 1, 20,000 രൂപ

മാർച്ച് 8 - 1, 20,000 രൂപ

മാർച്ച് 9 - 1,18,560 രൂപ

മാർച്ച് 10 - 1,19,080 രൂപ

വെള്ളി വില

സംസ്ഥാനത്ത് വെള്ളിവിലയിലും വർദ്ധവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 300 രൂപയാണ് വില വരുന്നത്. പത്ത് ഗ്രാം വെള്ളിക്ക് ഇന്ന് 3000 രൂപയാണ് വില.